Categories: KARNATAKATOP NEWS

നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: എഐ കാമറകളുടെ നിരീക്ഷണത്തിൽ കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു. നിയമസഭയിൽ സാമാജികർ വരുന്നതും പുറത്തുകടക്കുന്ന സമയവും സഭയിലെ സാന്നിധ്യത്തിൻ്റെ സമയവും രേഖപ്പെടുത്തുന്ന മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനമുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കെജിഎഫ് കോൺഗ്രസ് എംഎൽഎ രൂപകല ശശിധർ ആണ് തിങ്കളാഴ്ച നിയമസഭ സമ്മേളനത്തിന് എത്തിയ ആദ്യവ്യക്തി.

സഭയുടെ പകുതിക്ക് വെച്ച് പുറത്തുപോയ ആദ്യവ്യക്തി തിപ്റ്റൂരിലെ കോൺഗ്രസ് എംഎൽഎ ഷഡാക്ഷരിയാണ്. ചില നിയമസഭാംഗങ്ങൾ അൽപ്പം വൈകിയെങ്കിലും സഭാനടപടികൾ പൂർത്തിയാകുന്നത് വരെ നിന്നു. മുൻ മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബസനഗൗഡ പാട്ടീൽ യത്നാൽ (ബിജെപി) തുടങ്ങിയവരും കൃത്യസമയത്ത് എത്തിച്ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ അശോക, മറ്റ് നിയമസഭാംഗങ്ങൾ എന്നിവർ സ്പീക്കർ യു. ടി. ഖാദറിന്റെ കാമറ സ്ഥാപിച്ച തീരുമാനത്തെ സഭയിൽ അഭിനന്ദിച്ചു.

TAGS: KARNATAKA | LEGISLATIVE SESSION
SUMMARY: AI cameras installed in K’taka Assembly to record monsoon session

 

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള: എ.പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…

45 minutes ago

കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…

51 minutes ago

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…

2 hours ago

ഓൺസ്റ്റേജ് ജാലഹള്ളി കരോൾ ആഘോഷം 21 ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…

2 hours ago

ബൈക്കപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു

എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…

3 hours ago

യാ​ത്രാ വി​ല​ക്ക് കൂ​ടു​ത​ൽ രാ​ജ്യങ്ങളിലേക്ക് നീട്ടി ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: സി​റി​യ ഉ​ൾ​പ്പെ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്കും പാ​ല​സ്തീ​നി​യ​ൻ അ​ഥോ​റി​റ്റി പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും യു​എ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന്…

3 hours ago