Categories: KARNATAKATOP NEWS

നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി കർണാടക ബിസിനസ് അഡ്വൈസറി കമ്മിറ്റി

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി. ഏറെക്കാലത്തെ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം എന്നും, ഉത്തരവ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ഫെബ്രുവരിയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരും എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചിരുന്നു.

അതേസമയം സംസ്ഥാന നിയമസഭയുടെ ബജറ്റ് അവതരണം മാർച്ച്‌ ഏഴിന് നടക്കും. തിങ്കളാഴ്ച മുതൽ ആരംഭിച്ച ബജറ്റിൽ വൈദ്യുതി നിരക്ക് വർധന, പാൽ വിലയിലെ വർധന, മുഡ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ച വിഷയമായത്. സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി, ജെഡിഎസ് നേതാക്കൾ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ബജറ്റ് അവതരണത്തിന് മുമ്പായുള്ള മൂന്ന് ദിവസം വിവിധ വികസന വിഷയങ്ങൾ ചർച്ച നടത്തും. തുടർന്നായിരിക്കും അടുത്ത തിങ്കളാഴ്ച ബജറ്റ് അവതരണമെന്ന് സിദ്ധരാമയ്യ അറിയിച്ചു.

ബജറ്റ് സമ്മേളനത്തിന്റെ ദൈർഘ്യം ബിസിനസ് ഉപദേശക സമിതി തീരുമാനിക്കും. കർഷകരുടെ താൽപ്പര്യങ്ങൾക്കാണ് ഇത്തവണത്തെ ബജറ്റിനു മുൻഗണന നൽകുക. ജൽ ജീവൻ മിഷന് കീഴിലുള്ള ഫണ്ട് ഉപയോഗത്തെ കുറിച്ചും ബജറ്റിൽ ചർച്ച ചെയ്യും. സമീപകാല മെട്രോ നിരക്ക് വർധന, മെട്രോ നിർമാണ പ്രവൃത്തി, റെയിൽവേ നിർമാണ പ്രവൃത്തികൾ, ക്ഷേമ പദ്ധതികൾ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തും.

2025-26 വർഷത്തേക്ക് 4 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ധനമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയുടെ 16-ാമത്തെ ബജറ്റായിരിക്കും ഇത്. 2024-25 വർഷത്തേക്ക് സിദ്ധരാമയ്യ 3.71 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചിരുന്നു. അഞ്ച് ഗ്യാരണ്ടി പദ്ധതികൾക്കായി സംസ്ഥാന സർക്കാർ എല്ലാ വർഷവും 52,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്.

TAGS: KARNATAKA
SUMMARY: CM-led business advisory panel approves salary hike for Karnataka legislators

Savre Digital

Recent Posts

മതവികാരം വ്രണപ്പെടുത്തല്‍; അര്‍മാന്‍ മാലിക്കിനും ഭാര്യമാര്‍ക്കും സമന്‍സ് അയച്ച് കോടതി

ചണ്ഡീ​ഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…

7 hours ago

വാട്സാപ്പ് ഓഡിയോ ക്ലിപ്പിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു, ഭാര്യയ്ക്ക് പരുക്ക്, മൂന്ന് പേര്‍ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…

7 hours ago

ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഭാഗവതസത്ര വിളംബര യോഗം 17 ന്

ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…

7 hours ago

എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം; കള്ളനെ കൈയോടെ പിടികൂടി പോലീസ്

ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…

8 hours ago

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് പി.എച്ച്.ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…

8 hours ago

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…

9 hours ago