സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിൽ പ്രധാന മത്സരം. വോട്ടെണ്ണൽ പുരോഗമിക്കവേ അരുണാചലിൽ ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അരുണാചലില്‍ ബിജെപിയും സിക്കിമില്‍ ഭരണകക്ഷിയായ എസ്.കെ.എമ്മും ബഹുദൂരം മുന്നിലാണ്. അരുണാചലിൽ 60 അംഗ നിയമസഭയിലേക്ക് പത്ത് സീറ്റുകളിൽ എതിരില്ലാതെ നേരത്തെ സ്ഥാനാർഥികൾ വിജയിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സിക്കിമിൽ 32 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്.
2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്) മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർഥികൾ. 2019ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിച്ചിരുന്നു.
TAGS: POLITICS, ELECTION
KEYWORDS: vote counting started for sikkim arunachal pradesh elections
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…