ന്യൂഡല്‍ഹി: 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് എ.എ.പി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആണ് പട്ടിക പുറത്തുവിട്ടത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പാർട്ടിയിലെത്തിയവരും ഇത്തവണ സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കിരാഡിയില്‍ അനില്‍ ഝായും ഛതർപൂരിലെ തൻവാർ മണ്ഡലത്തില്‍ ബ്രഹ്മ സിങ്ങും സ്ഥാനാർഥികളാകും. ഒപ്പം ദീപക് സിംഗ്ല വിശ്വാസ് നഗറിലും സരിത സിങ് രോഹ്താസ് നഗറിലും ജനവിധി തേടും. കൂടാതെ ബി.ബി. ത്യാഗിയും പട്ടികയിലുണ്ട്. ലക്ഷ്മി നഗറില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. ബദർപൂരില്‍ രാംസിങ് നേതാജിയും ഇത്തവണ വിജയ പരീക്ഷണത്തിനിറങ്ങും.
വീർസിങ് ദിങ്കൻ സീമാപുരിയില്‍ മത്സരിക്കുന്നതോടൊപ്പം സീലാംപൂരില്‍ സുബൈല്‍ ചൗധരി എ.എ.പി സ്ഥാനാർഥിയാകും. ഗൗരവ് ശർ ഖോണ്ടയിലും മനോജ് ത്യാഗി കരവാള്‍ നഗറിലും സോമേഷ് ശൗകീൻ മട്യാലയിലും മത്സരിക്കും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. അതേസമയം ഡല്‍ഹിയില്‍ അധികാരം നിലനിർത്താനാണ് എ.എ.പിയുടെ ഈ പോരാട്ടം.
TAGS : AAP | CANDIDATE
SUMMARY : Assembly elections; AAP released the list of 11 candidates in Delhi
മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)…
തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…
കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…