ഇന്ത്യയിലെ വിവിധ നിയമ സർവകലാശാലകളിലെ 5 വർഷ ഇൻ്റഗ്രേറ്റഡ് ബാച്ചിലർ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (CLAT 2025) അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ നുവാൽസ് അടക്കമുള്ള രാജ്യത്തെ 24 ദേശീയ നിയമ സർവകലാശാലയിലേക്കാണ് പ്രവേശനം. എൽഎൽബി കഴിഞ്ഞ വർക്ക് ഒരു വർഷത്തെ എൽ എൽഎം കോഴ്സിലേക്കും അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 15 വരെ സമര്‍പ്പിക്കാം. പരീക്ഷ ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ. അപേക്ഷാഫീ 4000 രൂപ. പട്ടിക, ഭിന്നശേഷി, ബിപിഎൽ വിഭാഗക്കാർക്ക് 3500 രൂപ.
പ്രവേശനയോഗ്യത
യുജി പ്രോഗ്രാം: 45% മാർക്ക് അഥവാ തുല്യഗ്രേഡോടെ 12 / തുല്യപരീക്ഷ ജയിച്ചവർക്കും, 2025 മാർച്ച് / ഏപ്രിലിൽ 12ലെ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി.
എൽഎൽഎം: 50% എങ്കിലും മാർക്കോടെ എൽഎൽബി / തുല്യപരീക്ഷ ജയിച്ചവർക്കും, 2025 ഏപ്രിൽ / മേയ് സമയം യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കു മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക: www. consortiumofnlus.ac.in
കൊച്ചി നുവാൽസിന്റെ വെബ്സൈറ്റ് : www.nuals.ac.in.
<br>
TAGS : CLAT-2025 | EXAMINATIONS
SUMMARY : CLAT 2025: Applications invited
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…
ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്‌ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…