ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്ത് ആണ് മരിച്ചത്. കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്‌മെന്റിൽനിന്ന് ഡിസംബർ 24 നാണ് അഴുകിയ നിലയില്‍ വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 35 ഓളം മോഷണക്കേസുകളിൽ പ്രതിയായിരുന്ന വിഷ്ണു കുറച്ച് മാസം മുൻപാണ് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്.
കൈയിലെ ടാറ്റൂവിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിഷ്ണു പ്രശാന്തിന്റെ അമ്മയാണ് കഴിഞ്ഞ ദിവസം മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ കൊലപാതക ശ്രമത്തിന്റെ അടയാളങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി കൊനനകുണ്ഡെ പോലീസ് പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചതിനാൽ ബെംഗളൂരുവിൽ സംസ്കരിച്ചു.
<BR>
TAGS : DEATH
SUMMARY : Malayali youth found dead in factory basement
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…