മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു മോഹന്‍ ജോര്‍ജ്.
മലപ്പുറം ചുങ്കത്തറ സ്വദേശിയാണ്.
നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. നേരത്തെ മത്സരിക്കാന്‍ ബിജെപി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ബിഡിജെഎസിനോട് മത്സരിക്കാന്‍ സന്നദ്ധതയുണ്ടോയെന്ന് ബിജെപി നേതൃത്വം ആരാഞ്ഞിരുന്നു. എന്നാല്‍ ബിഡിജെഎസിലും മത്സരിക്കുന്നതില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് രശ്മില്‍നാഥിനെ അടക്കം സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിച്ചിരുന്നു.
അതേസമയം നിലമ്പൂർ ഉപതിഞ്ഞെടുപ്പില്‍ മത്സര ചൂട് മുറുകുന്നു. എല്‍ഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും. മത്സരിക്കുന്നതില്‍ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : Adv. Mohan George is BJP candidate in Nilambur
ലോസ് ഏഞ്ചലസ്: യുഎസിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്ന് മരണം. നാലുപേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന…
പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്…
മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…
ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…
തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക് ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…