മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്കു നടത്തുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. കെപിസിസി നിശ്ചയിച്ച പേരിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് അന്തിമ അംഗീകാരം നല്‍കും. എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് പി.വി. അൻവർ രാജിവച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
കളമശ്ശേരിയിലെ ഹോട്ടലില്‍ നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ ഉറപ്പിച്ചത്. വി.ഡി സതീശൻ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന നേതാക്കള്‍ വി.എസ് ജോയിയുമായി ചർച്ച നടത്തി. പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് ജോയ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
ഷൗക്കത്ത് സ്ഥാനാർഥിയാവുമെന്ന് ഇന്നലെ രാത്രിയോടെ ഏകദേശം തീരുമാനമായിരുന്നു. എന്നാല്‍ ഷൗക്കത്തിനെതിരെ അൻവർ രംഗത്ത് വന്നതാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയത്. എന്നാല്‍ അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിച്ചത്. അതേസമയം നിലപാട് വിശദീകരിക്കാൻ പി.വി അൻവർ ഇന്ന് വൈകിട്ട് ആറിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Aryadan Shoukat is the UDF candidate in Nilambur
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…