നിലമ്പൂര്‍: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. പാണക്കാട് കുടുംബത്തിലെ ആരും തിരഞ്ഞെടുപ്പ് വേദിയിലെത്തിയില്ല. പാണക്കാട് സാദിഖലി തങ്ങളാണ് കൺവെൻഷനിൽ സാധാരണഗതിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഹജ്ജ് കർമ്മത്തിനായി വിദേശത്തായതിനാൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെയായിരുന്നു പകരം പരിപാടിയിലേക്ക് എത്താൻ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അദ്ദേഹം ജില്ലയിൽ ഉണ്ടായിട്ട് പോലും കൺവെൻഷനിൽ നിന്ന് വിട്ടു നിന്നു. .
കൂടാതെ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല. വിഡി സതീശനും കെസി വേണുഗോപാലുമായുള്ള ഭിന്നതയാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ പറയുന്നത്. വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദന്‍ തുടങ്ങിയ നേതാക്കളും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രീയമായ പോരാട്ടം കനക്കുന്ന നിലമ്പൂരില്‍ നിര്‍ണായകമായ കണ്‍വെന്‍ഷനില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം ജൂണ്‍ ആറാം തീയതി മുതലേ മണ്ഡലത്തില്‍ ഉണ്ടാവുകയുള്ളു എന്ന് കെ മുരളീധരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. അതേസമയം ജില്ലയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ചയുണ്ടായതാണ് വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതെന്നുമാണ് സൂചന.
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…
ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…
മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…
തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞത്. കുറച്ചുനാളുകളായി…
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…