Categories: KERALATOP NEWS

‘നിവിൻ പോളിക്കെതിരായ ആരോപണം വ്യാജം’: തെളിവുമായി വിനീത് ശ്രീനിവാസൻ

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. 14, 15 ,16 തീയതികളിലാണ് ഉപദ്രവിച്ചത്. 17 ന് താൻ നാട്ടില്‍ വന്നു എന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വിനീത് തളളുന്നു. പരാതിക്കാരി പറയുന്ന ദിവസങ്ങളായ ഡിസംബർ 14,15 തീയതികളില്‍ നിവിൻ വർഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. 15 പുലര്‍ച്ചെ വരെ തനിക്കൊപ്പമായിരുന്നു.

എറണാകുളത്ത് നൂക്ലിയസ് മാളിലും ക്രൗണ്‍ പ്ലാസയിലും വെച്ചാണ് ഷൂട്ടിങ് നടന്ന്. അതുകഴിഞ്ഞ് ഞങ്ങള്‍ കുറച്ച്‌ സമയം സംസാരിച്ച്‌ കഴിഞ്ഞാണ് പോയത്. അവൻ എന്നോട് പറഞ്ഞത് ഫാർമ എന്ന വെബ് സീരിസിന്റെ ഷൂട്ടിന് പോകുകയാണെന്നാണ്. നാട്ടില്‍ തന്നെയായിരുന്നു അതിന്റെ ഷൂട്ടിങ്ങ്. ക്രൗണ്‍ പ്ലാസയില്‍ ചോദിച്ചാല്‍ നിവിന്റെ സിസിടിവി ഫൂട്ടേജ് കിട്ടും.

300 ല്‍ അധികം ജൂനിയർ ആർട്ടിസ്റ്റുകള്‍ അന്ന് നിവിനൊപ്പം ഉണ്ടായിരുന്നു സെറ്റില്‍. ഇവരൊക്കെ സാക്ഷികളാണ്. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങില്‍ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും നിവിൻ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയാം. അത്തരത്തില്‍ നിരവധി തെളിവുകള്‍ ഉണ്ട്. അതേസമയം നിവിൻ വീനീതിന്റെ സെറ്റില്‍ നിന്നും നേരെ വന്നത് തന്റെ സെറ്റിലേക്കായിരുന്നുവെന്ന് ഫാർമയുടെ സംവിധായകൻ അരുണ്‍ പറഞ്ഞു.

15,16 എന്നീ തീയതികളിലെല്ലാം അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്. അതിനിടയില്‍ അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാൻ പോയിട്ട് യാത്ര ചെയ്യാൻ പോലും സാധിക്കില്ല. ഞങ്ങള്‍ ആലുവയിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇതിന്റെയെല്ലാം വിഷ്വലുകള്‍ ഉണ്ട്. അന്വേഷണങ്ങളുമായി ഞങ്ങള്‍ സഹകരിക്കും. ഒരേ വ്യക്തി ഒരേ സമയം രണ്ട് സമയം ഉണ്ടാകില്ലല്ലോ.’. അരുണ്‍ പറഞ്ഞു.

മൂന്നുദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചു. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം എന്നായിരുന്നു നിവിനെതിരായ പരാതിക്കാരിയുടെ ആരോപണം.

TAGS : NIVIN PAULY | VINEETH SREENIVASAN
SUMMARY : ‘The allegation against Nivin Pauly is false’: Vineeth Srinivasan with proof

Savre Digital

Recent Posts

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

12 minutes ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

40 minutes ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

56 minutes ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

1 hour ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

2 hours ago

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…

3 hours ago