തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള് നാളെ(ശനിയാഴ്ച) പുറത്തുവിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. സര്ക്കാര് പുറത്തുവിടരുതെന്ന് നിര്ദേശിച്ച 49 മുതല് 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് പുറത്തുവരുമെന്ന് കരുതുന്നത്. ഇവ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന് അറിയിച്ചു വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള് ഉള്പ്പെടെ നല്കണമെന്നാവശ്യപ്പെട്ട് ചില മാധ്യമപ്രവര്ത്തകര് അപേക്ഷ നല്കിയിരുന്നു. ഇവര്ക്കാണ് ഈ ഭാഗങ്ങള് കൈമാറുക.
വിവരാവകാശ കമ്മീഷന് ഒഴിവാക്കാന് നിര്ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള് റിപ്പോര്ട്ടില് നിന്ന് സര്ക്കാര് സ്വന്തം നിലയില് ഒഴിവാക്കിയിരുന്നു. 49 മുതല് 53വരെയുള്ള പേജുകളായിരുന്നു സര്ക്കാര് സ്വന്തം നിലയില് വെട്ടി മാറ്റിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ അപേക്ഷിച്ചവര്ക്ക് കൈാറുക. മാധ്യമപ്രവര്ത്തകരുടെ അപ്പീലുകള് പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്ണായക തീരുമാനം.
ഏതൊനും മാസങ്ങള്ക്ക് മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്ത് വന്നിരുന്നു. കമ്മിറ്റി മുമ്പാകെ മൊഴി നല്കി പലരും പിന്നീട് മാധ്യങ്ങള്ക്ക് മുന്നിലും അല്ലാതെയും നിരവധി നടന്മാര്ക്കും സിനിമ മേഖലയിലെ പുരുഷന്മാര്ക്കെതിരേയും രംഗത്ത് വന്നിരുന്നു. പരാതികള് അന്വേഷിക്കാനും തുടര് നടപടികള് സ്വീകരിക്കാനും സംസ്ഥാന സര്ക്കാര് പ്രത്യേക അന്വേഷണ സംഘത്തേ നിയോഗിക്കുകയും ചെയ്തിരുന്നു. സിനിമ മേഖലയിലെ അതിക്രമങ്ങള് തടയുന്നതിനാവശ്യമായ നിയമം രൂപീകരിക്കണമെന്ന് ശുപാര്ശ ചെയ്താണ് അഞ്ച് വര്ഷങ്ങള്ക്ക് മുമ്പ് സംസ്ഥാന സര്ക്കാരിന് കൈമാറിയത്.
<BR>
TAGS : HEMA COMMITTEE REPORT,
SUMMARY : The parts cut from the Hema committee report may be released tomorrow
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…