ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിച്ച യുവാവ് പിടിയിൽ. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന പുൽകിത്താണ് (25) അറസ്റ്റിലായത്. വീടിന് സമീപത്തെ പിജിക്ക് മുമ്പിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകളാണ് ഇയാൾ കത്തിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇയാൾക്ക് സ്വന്തമായി ബൈക്ക് വാങ്ങാൻ സാധിച്ചിരുന്നില്ല.
ഇതാണ് മറ്റ് ബൈക്കുകൾ കത്തിക്കാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. പിജിയിൽ താമസിക്കുന്ന മിക്ക വിദ്യാർഥികളും വിലകൂടിയ ബൈക്കുകൾ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. ഇതേതുടർന്നുള്ള അസൂയ കൊണ്ടാണ് ബൈക്ക് കത്തിക്കാൻ പ്രതി തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. പെട്രോൾ ഒഴിച്ചാണ് ഇയാൾ ബൈക്കുകൾ കത്തിച്ചത്. സംഭവത്തിൽ പീനിയ പോലീസ് കേസെടുത്തു.
TAGS: BENGALURU | ARREST
SUMMARY: Man arrested for setting fire to parked bikes in Bengaluru
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…