Categories: KARNATAKATOP NEWS

നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായി പരാതി; ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായുള്ള പരാതിയിൽ ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. 28 കാരിയായ വിവാഹിതയായ യുവതിയെ പേഴ്സണൽ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതായാണ് പരാതി.

28കാരി തന്നെയാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഭാര്യയുടെ കൺമുന്നിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും നെറ്റിയിൽ കുങ്കുമം ധരിക്കാതെ ബുർഖ ധരിക്കാൻ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞു. റഫീക്ക് എന്നയാളാണ് യുവതിയെ ആക്രമിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തത്. ഇയാൾ ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും യുവതി ആരോപിച്ചു.

റഫീക്കും ഭാര്യയും ചേർന്ന് യുവതിയെ ബെളഗാവിയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വെച്ച് അവർ പറയുന്നതെന്തും അനുസരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയുടെ കൺമുന്നിൽ വെച്ച് റഫീക്ക് തന്നെ ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചതായി ബെളഗാവി എസ്പി ഭീമശങ്കർ ഗുലേദ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

The post നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായി പരാതി; ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് appeared first on News Bengaluru.

Savre Digital

Recent Posts

മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…

42 minutes ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…

2 hours ago

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…

3 hours ago

ഇസിഎ ഭാരവാഹികൾ

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…

3 hours ago

തെലങ്കാന കെമിക്കല്‍ ഫാക്ടറി സ്ഫോടനം: മരണസംഖ്യ 42 ആയി

ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…

4 hours ago

കേരള ആര്‍ടിസി ബെംഗളൂരു, മൈസൂരു ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണ നമ്പറുകളില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ്‌ കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…

5 hours ago