നിർമാണ ചെലവ് കൂടുതൽ; മെട്രോ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല. നിർമാണ ചെലവ് വർധിച്ചതോടെയാണ് നടപടി. മൂന്നാംഘട്ടം (ഫേസ് 3എ) നിർമാണച്ചെലവ് 28,405 കോടി രൂപയാണ് ബിഎംആർസിഎൽ കണക്കാക്കിയിരിക്കുന്നത്. നേരത്തെ 15,000 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ഇരട്ടിയായി ഉയർന്നിരിക്കുന്നത്.

36.59 കിലോമീറ്റർ നീളുന്ന മൂന്നാംഘട്ടത്തിൽ, കിലോമീറ്ററിന് 776 കോടി രൂപയാണ് നിർമാണച്ചെലവ്. നമ്മ മെട്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ നിർമാണപ്രവൃത്തിയാണിത്. പദ്ധതിക്ക് ആവശ്യമായ തുകയുടെ 35 ശതമാനവും കടമെടുക്കാനാണ് സർക്കാർ തീരുമാനം.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വകയിരുത്തുന്ന തുക ഉപയോഗിച്ചും കടമെടുത്തും ആണ് നമ്മ മെട്രോയുടെ ഫേസ് 3എ പൂർത്തിയാക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കലിന് 5,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഈ തുക സംസ്ഥാന സർക്കാരാണ് അനുവദിക്കുക.

നമ്മ മെട്രോയുടെ 42.3 കിലോമീറ്റർ നീളുന്ന ഒന്നാം ഘട്ട പദ്ധതിക്ക് 14,133. 11 കോടി രൂപയാണ് നിർമാണച്ചെലവായത്. 334.11 കോടി രൂപയായിരുന്നു അന്ന് ഒരു കിലോമീറ്ററിന് ആവശ്യമായ ചെലവ്. 75.06 കിലോമീറ്റർ നീളുന്ന രണ്ടാംഘട്ടത്തിൽ, കിലോമീറ്ററിന് 408.93 കോടി വീതം മൊത്തം 30,695 കോടി രൂപയും 58.19 കിലോമീറ്റർ നീളുന്ന ഫേസ് 2 എ,ബി പദ്ധതികൾക്ക്, കിലോമീറ്ററിന് 254.13 കോടി വീതം മൊത്തം 14,788 കോടി രൂപയുമാണ് ചെലവായത്.

TAGS: BENGALURU UPDATES | NAMMA METRO
SUMMARY: Third phase of namma metro works to be delayed

Savre Digital

Recent Posts

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

31 minutes ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

50 minutes ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

2 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

2 hours ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

3 hours ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

4 hours ago