ബെംഗളൂരു: കന്നഡ സിനിമ നിർമാതാവിനെതിരെ ആരോപണവുമായി നടി നീതു ഷെട്ടി. സിനിമയുടെ കഥ കേൾക്കുന്നതിനായി നിർമാതാവ് തന്നെ ഗോവയിലേക്ക് ക്ഷണിച്ചുവെന്നും, അശ്ലീല ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.
കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിര്‍മ്മാതാവിനോട് ചോദിച്ചു. എന്നാല്‍ നിര്‍മ്മാതാവിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തിരക്കഥ കേള്‍ക്കണ്ട, പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാല്‍ മതി എന്നായിരുന്നു അയാള്‍ പറഞ്ഞത്.
കന്നട സിനിമയിലെ ഒരോ നടിമാരോടും ഇത്തരം അനുഭവം ഉണ്ടായിക്കാണും. സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന് സിനിമ മേഖലയിലെ ഉന്നതർക്ക് അറിയാം.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ അഭിനേത്രികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും സമാനമായ നടപടി സ്വീകരിക്കണമെന്ന് നീതു ഷെട്ടി പറഞ്ഞു. എന്നാൽ സംഭവത്തിൽ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
TAGS: KARNATAKA | SEXUAL HARASSMENT
SUMMARY: Kannada actress Neethu Shetty accuses producer of misbehaving with her
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…