ബെംഗളൂരു: മനുഷ്യന് ഇന്നുവരെ അസാധ്യമായിരുന്ന പല പ്രവർത്തികളും സാധ്യമാക്കിക്കൊണ്ട് അതിവേഗത്തിൽ വികസിക്കുന്ന കമ്പ്യൂട്ടർ സാങ്കേതിക വിദ്യയാണ് നിർമിതബുദ്ധി എന്ന് ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ചികിത്സ, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ നിരവധി മേഖലകളിൽ ഗുണപരമായ വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യ ആയിരിക്കെത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വകാര്യത, ഡാറ്റ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം, അവസര സമത്വം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ ആശങ്കകളും ഉയർത്തുന്നുണ്ടെന്നും, അതുകൊണ്ട് നിർമിതബുദ്ധിയുടെ തുടർന്നുള്ള വികാസം വളരെ കരുതലോടെ ആയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധിയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഡാറ്റയുടെ വിശ്വാസ്യത ഉറപ്പുവരുത്തൽ, നിർമിതബുദ്ധി വിവേചനരഹിതമാണെന്ന് സാക്ഷ്യപ്പെടുത്തൽ, നിർമിതബുദ്ധി മാതൃകകൾ വിപണിയിൽ ഇറക്കുന്നതിന് വ്യക്തമായ രൂപരേഖയും നിയമങ്ങളും നയങ്ങളും രൂപീകരിക്കൽ, സാമാന്യജനങ്ങൾക്ക് പുതിയ സാങ്കേതികവിദ്യയുടെ ഗുണഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നിങ്ങനെ സർക്കാർ മുൻകൈ എടുക്കേണ്ട നിരവധി കാര്യങ്ങൾ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. നിർമിതബുദ്ധി മാതൃകകളും വിവിധ എ.ഐ. ആപ്പ്ളിക്കേഷനുകളും വിലയിരുത്തുന്നതിനും സെർട്ടിഫൈ ചെയ്യുന്നതിനും പ്രത്യേക എ .ഐ. റെഗുലേറ്ററി ബോർഡ് രൂപീകരിക്കണമെന്നും സുരേഷ് കോടൂർ ആവശ്യപ്പെട്ടു.
ശാസ്ത്ര സാഹിത്യ വേദിയുടെ സെക്രെട്ടറി പൊന്നമ്മദാസ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് കെ. ജി. ഇന്ദിര അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രതീഷ് ആമുഖപ്രസംഗം നടത്തി. സംഗീത പ്രതീഷ്, രതി സുരേഷ്, ആർ വി ആചാരി, ഷീജ റെനീഷ്, കുര്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ ബി ഹുസൈൻ നന്ദി പറഞ്ഞു.
<BR>
TAGS : SHASTHRA SAHITHYA VEDHI BENGALURU
SUMMARY : Sastra Sahitya Vedi Bengaluru seminar
മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)…
തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…
കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…