ബെംഗളൂരു: നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച മലിനജലം എത്തിച്ചുനൽകുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രതിദിനം 10 എംഎൽഡി ശുദ്ധീകരിച്ച വെള്ളം നൽകാൻ സാധിക്കുമെന്ന് ബോർഡ് അറിയിച്ചു. സുസ്ഥിര ജല ഉപയോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ബോർഡ് ചെയർമാൻ വി. രാം പ്രസാദ് മനോഹറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജലത്തിൻ്റെ അളവ് സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) പ്രതിനിധികളോട് ബോർഡ് ചെയർമാൻ ആവശ്യപ്പെട്ടു.
നഗരത്തിലെ ജലക്ഷാമം നിർമാണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതിനൊരു പരിഹാരമാണ് ബിഡബ്ല്യൂഎസ്എസ്ബിയുടെ തീരുമാനമെന്ന് ക്രെഡായ് ബെംഗളൂരു പ്രസിഡൻ്റ് അമർ മൈസൂരു പറഞ്ഞു.
The post നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച ജലം ലഭ്യമാക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി appeared first on News Bengaluru.
മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ…
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ…
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ…
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇപ്പോഴുണ്ടായത് സ്ത്രീ…
ഹൈദരാബാദ്: ആന്ധ്രാ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി…
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം…