ബെംഗളൂരു: നഗരത്തിൽ മഴ പെയ്യാൻ തുടങ്ങിയതോടെ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിച്ചതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. ഇനിമുതൽ മഴവെള്ള സംഭരണികളിൽ നിന്നോ, കുഴൽക്കിണറുകളിൽ നിന്നോ, മറ്റ് ശുദ്ധജല സംവിധാനങ്ങളിൽ നിന്നോ ജലം നീന്തൽ കുളത്തിലേക്ക് ഉപയോഗിക്കാവുന്നതാണ്.
എന്നാൽ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് കാവേരി ജലം ഉപയോഗിക്കാൻ പാടില്ലെന്ന് ബോർഡ് വ്യക്തമാക്കി. നിയന്ത്രണം ഉപാധികളോടെ നീക്കിയെന്നും ബിഡബ്ല്യൂഎസ്എസ്ബിയുടെ വ്യവസ്ഥകൾ പൂൾ ഓപ്പറേറ്റർമാർ പാലിക്കേണ്ടതുണ്ടെന്നും ബോർഡ് ചെയർമാൻ രാംപ്രസാദ് മനോഹർ പറഞ്ഞു. നീന്തൽക്കുളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്ന അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളും മറ്റ് കെട്ടിടങ്ങളും ബോർഡിനെ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
ജലം പുനരുപയോഗിക്കുന്നതിന് ഫിൽട്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കുഴൽക്കിണറുകൾക്ക് സമീപം റീചാർജ് കുഴികൾ നിർമ്മിക്കുക, എല്ലാ ടാപ്പുകളിലും എയറേറ്ററുകൾ സ്ഥാപിക്കുക, പരിസരം വൃത്തിയോടെ സൂക്ഷിക്കുക എന്നീ നിർദേശങ്ങൾ എല്ലാ പൂൾ ഓപ്പറേറ്റർമാരും കൃത്യമായി പാലിക്കണം. നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെ മാർച്ചിലാണ് നീന്തൽ കുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…