ബെംഗളൂരു: നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയത്തിന് അനുമതി നല്‍കി കര്‍ണാടക മന്ത്രിസഭ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം തലത്തിൽ പ്രവേശന പരീക്ഷ നടത്താൻ അനുമതി നല്‍കണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്തിടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നീറ്റിനെതിരായ പ്രമേയത്തിന് പുറമേ, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ലോക്‌സഭ, സംസ്ഥാന നിയമസഭ എന്നിവയിലേക്കുള്ള മണ്ഡലങ്ങളുടെ അതിർത്തി നിർണയം എന്നിവക്കെതിരെയുള്ള പ്രമേയങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.
ഈ പ്രമേയങ്ങൾ ചൊവ്വാഴ്ച നടക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിനും 2024-ന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാർച്ചിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സെൻസസും അതിർത്തി നിർണയ നടപടികളും ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.
TAGS: KARNATAKA | NEET EXAM
SUMMARY: Karnataka government all set to pass resolution seeking exemption from NEET
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടംകൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ്…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…
ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…
തിരുവനന്തപുരം: കലോത്സവത്തിൻറെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും…