Categories: KARNATAKATOP NEWS

നീറ്റ് പരീക്ഷ സംസ്ഥാന തലത്തിൽ നടത്താൻ അനുമതി ആവശ്യപ്പെട്ട് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയിൽ പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ സംസ്ഥാനം സംവരണം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് നയത്തെ സർക്കാരിന് അംഗീകരിക്കാനാകില്ല. വിദ്യാര്‍ഥികളോട് ധാരാളം അനീതി കാട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല. അവര്‍ കേവലം അന്വേഷണത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കുന്നു. ഇതൊരു ഗൗരവമുള്ള കുറ്റമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് ഇതെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം അഞ്ചിന് നടന്ന പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രെയ്‌സ് മാര്‍ക്ക് അനുവദിക്കലും അടക്കമുള്ള വിഷയങ്ങള്‍ക്ക് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. ദേശീയ പരീക്ഷ ഏജന്‍സി രാജ്യവ്യാപകമായി 4,750 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷ 24 ലക്ഷം കുട്ടികളാണ് എഴുതിയത്.

ഇതിനിടെ ഗ്രെയ്‌സ് മാര്‍ക്ക് ലഭിച്ച 1563 കുട്ടികളുടെ സ്‌കോര്‍കാര്‍ഡുകള്‍ റദ്ദാക്കുമെന്നും ഇവര്‍ക്ക് ഈ മാസം 23ന് വീണ്ടും പരീക്ഷ നടത്തുമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. പരീക്ഷ ഫലം ഈ മാസം 30ന് മുമ്പ് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലിങ്ങും നടക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ പരാതികള്‍ സുപ്രീം കോടതി അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും. നീറ്റ് ഫലം റദ്ദാക്കണമെന്നും പുതുതായി പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിരവധി പരാതികളാണ് ഫയല്‍ ചെയ്‌തിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായാണ് എന്‍ടിഎ നീറ്റ് – യുജി പരീക്ഷ നടത്തുന്നത്.

TAGS: DK SHIVAKUMAR| NEET EXAM| KARNATAKA
SUMMARY: Dk shivakumar requests centre to approve neet exams on state level

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

5 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

5 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

6 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

6 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

7 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

7 hours ago