കാസറഗോഡ്: നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയിലായിരുന്നു രതീഷ്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ഇന്നലെ മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.
സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘാടകര്‍ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
TAGS : NILESWARAM BLAST | DEAD
SUMMARY : Nileswaram firework accident: One more died
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…