കാസറഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത് (28) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരണ സംഖ്യ അഞ്ചായി.
ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ് (32), കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ റോഡ് സ്വദേശി സന്ദീപ് (38) എന്നിവർ നേരത്തെ മരിച്ചിരുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം ശ്രീ വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
150 പേർക്ക് പരുക്കേറ്റിരുന്നു. പിന്നാലെ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതിനായി ഒരു കോടി രൂപ അനുവദിച്ചുള്ള ഉത്തരവ് നേരത്തെയിറങ്ങിയിരുന്നു. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്.
TAGS : NILESWARAM BLAST | DEAD
SUMMARY : Nileswaram fireworks accident; Another person who was under treatment died
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A…