നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. രാത്രി ഒന്‍പതരയോടെയാണ് വനമേഖലയില്‍ നിന്ന് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ താമസിയാതെ നെന്മാറ സ്റ്റേഷനിലെത്തിക്കും.

വൈകിട്ട് പ്രദേശത്തെ സിസിടിവിയിൽ ചെന്താമരയുടെ ദൃശ്യങ്ങൾ പതിഞ്ഞതായി ഒരു പോലീസുകാരൻ പറഞ്ഞിരുന്നു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളും ചെന്താമരയെ കണ്ടതായി പറഞ്ഞിരുന്നു. തുടർന്നാണ് വനമേഖലയിൽ ചെന്താമര തിരച്ചിൽ നടത്തിയത്.

അതേസമയം  ചെന്താമരയെ പിടികൂടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ ജനക്കൂട്ടമാണ് നെന്മാറ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. വലിയ ജനരോഷം നിലനിൽക്കുന്നതിനാൽ വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പോലീസ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്.
<br>
TAGS: NENMARA MURDER CASE
SUMMARY : Nenmara double murder; Accused Chentamara is in custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

തിരുവനന്തപുരത്ത് കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി

തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം...

Related Articles

Popular Categories