Categories: KERALATOP NEWS

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി: സമഗ്രാന്വേഷണത്തിന് പോലീസ്

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള ഒരുക്കത്തില്‍ പോലീസ്. സംഭവത്തില്‍ പോലീസ് സമഗ്രാന്വേഷണം നടത്തും. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് പോലീസ് നീക്കം.

പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ രേഖപ്പെടുത്തി മക്കള്‍ സ്ഥാപിച്ച പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപന്‍ സ്വാമിയാണ് മരിച്ചത്. നെയ്യാറ്റിന്‍കര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെന്നും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ഗോപന്‍ സമാധിയായെന്ന് അറിയിച്ചുളള പോസ്റ്റുകള്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് മക്കള്‍ പതിച്ചത്. ഇതിന് മുമ്പ് രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം സമാധിയിരുത്തി അടക്കം ചെയ്തിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ഇതിന് ശേഷം കുഴിമാടത്തിന് മുകളില്‍ സിമന്റ് കൊണ്ട് ഒരു തിട്ട കെട്ടുകയും ചെയ്തു. പോസ്റ്റര്‍ കണ്ടതോടെ മരണം കൊലപാതകമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.
<BR>
TAGS : DEATH OF GOPAN SWAMI
SUMMARY : Controversial Samadhi in Neyyatinkara: Police to conduct comprehensive investigation

 

Savre Digital

Recent Posts

കോട്ടയം ജില്ലയുടെ 50-ാമത് കലക്ടറായി ചേതൻ കുമാര്‍ മീണ ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…

34 minutes ago

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…

2 hours ago

പാലക്കാട് ഫോറം ബെംഗളൂരു വാർഷിക പൊതുയോഗം

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…

2 hours ago

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…

2 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…

4 hours ago

ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റിയുടെ കഥപറച്ചിൽ സംഗമം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…

4 hours ago