നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അർജുന് വധശിക്ഷ. കല്‍പ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റിട്ടയേർഡ് അധ്യാപകനായ നെല്ലിയാമ്പത്ത് പദ്മാലയത്തില്‍ കേശവൻ, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരുപത്തിനാലിനാണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2021 ജൂണ്‍ 10 ന് രാത്രി എട്ടരയോടെയാണ് അരുംകൊലകള്‍ നടന്നത്. മോഷണ ശ്രമത്തിനിടെ അർജുൻ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമായിരുന്നു മരിച്ചത്. ദമ്പതികളുടെ അയല്‍വാസിയായിരുന്നു പ്രതി.
മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.
ലോസ് ഏഞ്ചലസ്: യുഎസിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്ന് മരണം. നാലുപേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന…
പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്…
മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…
ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…
തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക് ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…