Categories: KERALATOP NEWS

നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിൽ തർക്കം, 100 പേർക്കെതിരെ കേസ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ജലമേള‍യിൽ വിജയികളെ നിർണയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ 100 പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാർ ഉൾപ്പടെ 100 പേർക്കെതിരെയാണ് കേസ്. നെഹ്റു പവിലിയൻ ഉപരോധിച്ചതിനും ഉദ‍്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്താണ് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്. ഇലക്ട്രോണിക് സംവിധാനത്തിലാണു ജേതാക്കളെ നിശ്ചയിച്ചത്. കലക്ടറുടെ നേതൃത്വത്തിൽ പരാതി പരിശോധിച്ചു കാരിച്ചാൽ തന്നെ വിജയിയെന്നു പ്രഖ്യാപിക്കുകയായിരുന്നു. വിജയികളെ പ്രഖ‍്യാപിച്ചതിൽ അസംതൃപ്തരായവർ മത്സരശേഷം നെഹ്റു പവലിയനിലെ കസേരകൾ അടക്കം തകർത്തിരുന്നു.

അതേസമയം ഫലപ്രഖ്യാപനത്തില്‍ അട്ടിമറിയെന്ന് ആരോപിച്ച് വീയപുരം ചുണ്ടന്‍ ഭാരവാഹികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഫലപ്രഖ്യാപത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി വീയപുരത്തിന് വേണ്ടി തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ മാത്യൂ പൗവ്വത്തില്‍ രംഗത്തെത്തി. പരാതി ഉന്നയിച്ചിട്ടും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് (വിബിസി.) ആരോപിക്കുന്നു. ഒരേ സമയം സ്‌ക്രീനില്‍ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നും ആരോപിച്ച് കളക്ടര്‍ക്കും നെഹ്‌റു ട്രോഫി ബോട്ട് റേസ് സമിതിക്കും പരാതി നല്‍കിയിരിക്കുകയാണ് വിബിസി.
<BR>
TAGS : NEHRU TROPHY BOAT RACE | CASE REGISTERED
SUMMARY : Nehru Trophy Boat Race. Controversy over winners, case filed against 100

Savre Digital

Recent Posts

ഇന്ത്യ എന്റെ അമ്മയുടെ ജീവൻ രക്ഷിച്ചു; ഷെയ്ഖ് ഹസീനയുടെ മകൻ

വിര്‍ജീനിയ: അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ്…

42 minutes ago

97 ശതമാനത്തിലധികം ഫോം ഇതിനകം വിതരണം ചെയ്തു, 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു; രത്തൻ ഖേല്‍ക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം…

2 hours ago

കർണാടകയിൽ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു

ബെം​ഗളൂരു: കർണാടകയിലെ ഹാസനില്‍ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിൽ…

2 hours ago

ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ്  ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ഹെയ്സൽ…

3 hours ago

ട്രെയിനില്‍ നിന്ന് അക്രമി തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച്‌ അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന…

3 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (70) ബെംഗളൂരുവിൽ അന്തരിച്ചു. എംഎസ് പാളയ ബെസ്റ്റ് കൗണ്ടിയിലായിരുന്നു…

3 hours ago