ബെംഗളൂരു: നേത്രാവതി കൊടുമുടിയുടെ ഭാഗമായുള്ള കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്ക് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കർണാടക സർക്കാർ. ഈ ഭാഗത്തേക്ക് ട്രെക്കിങ്ങിന് വരുന്നവർക്ക് ഓൺലൈൻ പാസ് നിർബന്ധമായും ഉണ്ടായിരിക്കണം. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
ഒരു ദിവസം 300 സഞ്ചാരികള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഇനി https://kudremukhanationalpark.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടതാണ്. ജൂണ്‍ 25 മുതല്‍ ഒരു മാസത്തേക്കുള്ള ബുക്കിങ് നേരത്തെ ചെയ്യാവുന്നതാണ്. ശാസ്ത്രീയമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് കൊടുമുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണം കര്‍ണാടക വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
4 മണിക്കൂർ മുതൽ 6 മണിക്കൂർ വരെ സമയമെടുത്താണ് ട്രെക്കിങ് പൂർത്തിയാക്കാനാവുക. മംഗളൂരുവിൽ നിന്ന് 125 കിലോമീറ്റർ അകലെയായാണ് നേത്രാവതി പീക്ക് സ്ഥിതി ചെയ്യുന്നത്. ചിക്കമഗളൂരു ജില്ലയിലെ സംസെ എന്ന ഗ്രാമമാണ് നേത്രാവതി ട്രെക്കിങ്ങിന്‍റെ ബേസ് ക്യാമ്പ്. സംസെയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ട്രെക്കിങ് സ്‌പോട്ട്. നേത്രാവതിയിലേക്ക് കയറാൻ ഗൈഡ് നിർബന്ധമാണ്. വൈകിട്ട് 5 മണിക്ക് മുമ്പായി ട്രെക്കിങ് പൂർത്തീകരിച്ച് ബേസ് ക്യാമ്പിൽ തിരിച്ചെത്തണമെന്നും നിർദേശമുണ്ട്.
TAGS: KARNATAKA | TREKKING | NETRAVATI PEAK
SUMMARY: Online registration must for entering netravati trekking point
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…
ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…