ന്യൂഡല്‍ഹി: നേപ്പാളിൽ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ പുറത്തായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍–യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ പ്രചണ്ഡ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതോടെ പ്രചണ്ഡയുടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. പാര്‍ലമെന്റില്‍ നേപ്പാളി കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ –യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും (സിപിഎന്‍-യുഎംഎല്‍) കൈ കോര്‍ത്തതോടെയാണ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടത്.
സിപിഎന്‍ യുഎംഎല്‍ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ കെ.പി. ശര്‍മ ഒലി നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായേക്കും. 275 അംഗ പാര്‍ലമെന്റില്‍ 63 അംഗങ്ങള്‍ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 194 അംഗങ്ങള്‍ പ്രചണ്ഡ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ക്കുകയും ഒരംഗം വിട്ടു നില്‍ക്കുകയും ചെയ്തു.
<BR>
TAGS : NEPAL | PRACHANDA
SUMMARY : Prachanda loses no-confidence motion in Nepal; K. P. Sharma Oli may become Prime Minister again
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…