ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ് തീരുമാനം. മാധവര മുതൽ ഇലക്ട്രോണിക്‌സ് സിറ്റി വരെയുള്ള റൂട്ടുകളിലാകും ബസ് നിരക്ക് വർധിപ്പിക്കുക. പ്രതിദിനം 150 ട്രിപ്പുകൾ അടങ്ങുന്ന 21 ഷെഡ്യൂളുകളാണ് നിലവിൽ ബിഎംടിസി നൈസ് റോഡ് വഴി നടത്തുന്നത്.
നൈസ് റോഡിൽ പുതിയ ടോൾ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ടോൾ വർദ്ധന കാരണം ഈ റൂട്ടുകളിൽ നിരക്ക് 5 രൂപ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസ് ചാർജ് 65 രൂപയാണ്, ഇതിൽ 25 ടോൾ ഉൾപ്പെടുന്നു. നിരക്ക് വർധിപ്പിക്കുമെങ്കിലും ശക്തി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന യാത്രക്കാർക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടരാം.
ടോൾ ചാർജ് ഇളവുകൾ ആവശ്യപ്പെട്ട് നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് ലിമിറ്റഡിന് ബിഎംടിസി അപേക്ഷ നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, കെഎസ്ആർടിസിയുടെ പ്രതിമാസ ടോൾ പേയ്മെൻ്റ് 10.13 കോടി രൂപയും ബിഎംടിസിയുടേത് 1.3 കോടി രൂപയും, എൻഡബ്ല്യൂകെആർടിസിയുടേത് 4.54 കോടി രൂപയും, കെകെആർടിസിയുടെ ടോൾ പേയ്മെൻ്റ് തുക 4.58 കോടി രൂപയുമാണ്.
TAGS: BENGALURU UPDATES | PRICE HIKE | BMTC
SUMMARY: BMTC plans fare hike for NICE Road buses
കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…