നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ് തീരുമാനം. മാധവര മുതൽ ഇലക്ട്രോണിക്‌സ് സിറ്റി വരെയുള്ള റൂട്ടുകളിലാകും ബസ് നിരക്ക് വർധിപ്പിക്കുക. പ്രതിദിനം 150 ട്രിപ്പുകൾ അടങ്ങുന്ന 21 ഷെഡ്യൂളുകളാണ് നിലവിൽ ബിഎംടിസി നൈസ് റോഡ് വഴി നടത്തുന്നത്.

നൈസ് റോഡിൽ പുതിയ ടോൾ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ടോൾ വർദ്ധന കാരണം ഈ റൂട്ടുകളിൽ നിരക്ക് 5 രൂപ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസ് ചാർജ് 65 രൂപയാണ്, ഇതിൽ 25 ടോൾ ഉൾപ്പെടുന്നു. നിരക്ക് വർധിപ്പിക്കുമെങ്കിലും ശക്തി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന യാത്രക്കാർക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടരാം.

ടോൾ ചാർജ് ഇളവുകൾ ആവശ്യപ്പെട്ട് നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് ലിമിറ്റഡിന് ബിഎംടിസി അപേക്ഷ നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, കെഎസ്ആർടിസിയുടെ പ്രതിമാസ ടോൾ പേയ്മെൻ്റ് 10.13 കോടി രൂപയും ബിഎംടിസിയുടേത് 1.3 കോടി രൂപയും, എൻഡബ്ല്യൂകെആർടിസിയുടേത് 4.54 കോടി രൂപയും, കെകെആർടിസിയുടെ ടോൾ പേയ്മെൻ്റ് തുക 4.58 കോടി രൂപയുമാണ്.

TAGS: BENGALURU UPDATES | PRICE HIKE | BMTC
SUMMARY: BMTC plans fare hike for NICE Road buses

Savre Digital

Recent Posts

വഴി തര്‍ക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…

22 minutes ago

കുന്നംകുളം കസ്റ്റഡി മര്‍ദ്ദന ഇര വി എസ് സുജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…

1 hour ago

ശബരിമല സ്വര്‍‌ണക്കൊള്ള; പ്രതികളുടെ റിമാൻ‌ഡ് കാലാവധി ഈമാസം 27 വരെ നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…

2 hours ago

സാങ്കേതിക തകരാര്‍; ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി

ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…

2 hours ago

അരൂര്‍ അപകടം: മരണപ്പെട്ട ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…

4 hours ago

ഡൽഹി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…

4 hours ago