ബെംഗളൂരു: മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപകനെതിരെ കേസെടുത്തു. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളാണ് പൊതുപരിപാടിയിൽ വെച്ച് വിവാദ പരാമർശം നടത്തിയത്. ഇത്തരം സ്കൂളുകളിലേക്ക് ഹിന്ദുക്കളെ അയയ്‌ക്കരുതെന്നും, ന്യുനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ വാടകയ്‌ക്കെടുക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ നിന്നും വിവാഹ മണ്ഡപങ്ങളിൽ നിന്നുമുള്ള വരുമാനത്തിൻ്റെ ഒരു ഭാഗം വിദേശത്തേക്ക് അയക്കുകയാണെന്നും, ഹിന്ദുക്കൾ ഇതൊന്നും അരികില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടർന്ന് സഹ അധ്യാപകനാണ് അരുണിനെതിരെ പോലീസിൽ പരാതി നൽകിയത്. ഇതിന് മുമ്പും അരുൺ ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും, സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
TAGS: KARNATAKA | BOOKED
SUMMARY: School teacher booked over controversial statement against schools
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…