ബെംഗളൂരു: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള 50 ശതമാനം പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ് പുതിയ നീക്കം. മുൻ ചട്ടങ്ങൾ പ്രകാരം, ഉന്നത – സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ, അവർ പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള 50 ശതമാനം വിദ്യാർഥികളെയെങ്കിലും പ്രവേശിപ്പിക്കണം.
എന്നാൽ ജനസംഖ്യ കുറവുള്ള ചെറിയ കമ്മ്യൂണിറ്റികൾക്ക് ഈ നയം പാലിക്കാൻ പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് ചട്ടം പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ വ്യവസ്ഥ അനുസരിച്ച്, ശതമാനം അടിസ്ഥാനമാക്കിയുള്ള പ്രവേശന മാനദണ്ഡം ഇനി നിർബന്ധമല്ല. തീരുമാനം പ്രീ-യൂണിവേഴ്‌സിറ്റി (പിയു), ബിരുദ, ബിരുദാനന്തര സ്ഥാപനങ്ങൾക്കും ബാധകമാണ്. അതേസമയം മെഡിക്കൽ കോളജുകളെ പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കി.
TAGS: KARNATAKA | MINORITY INSTITUTION
SUMMARY: Karnataka government agrees to scrap 50% admission quota rider for minority institutions
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…