കൊച്ചി: കേരളത്തിലെ ബസുകള്‍ തമിഴ്‌നാട് തടഞ്ഞ് പിഴയിട്ടാല്‍ കേരളത്തിലെത്തുന്ന തമിഴ്‌നാടു ബസുകള്‍ക്കും പിഴയീടാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. കേരളത്തില്‍ നിന്നുള്ള ബസ്സുകള്‍ തടഞ്ഞു നികുതിയുടെ പേരും പറഞ്ഞു വ്യാപകമായി തമിഴ്‌നാട് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുകയാണ് ഇത് തുടര്‍ന്നാല്‍ തമിഴ്‌നാട് ബസുകള്‍ക്കും പിഴ ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും പെര്‍മിറ്റ് ഉള്ളതാണ്. സീറ്റിന് 4000 രൂപ പിഴയാണ് തമിഴ്‌നാട് ഗതാഗത വകുപ്പ് ഈടാക്കുന്നതെന്നാണ് വിവരം. ഈ പിഴ തന്നെ കേരളവും ഈടാക്കും. വിഷയത്തില്‍ തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
വണ്‍ ഇന്ത്യ വണ്‍ ടാക്സ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ബെംഗളൂരു റൂട്ടില്‍ ഓടുന്ന അന്തര്‍സംസ്ഥാന ബസുകള്‍ തമിഴ്നാട് കഴിഞ്ഞ ആഴ്ചമുതല്‍ തടയുകയാണ്. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന പല ബസുകളും സര്‍വീസ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ബെംഗളൂരു റൂട്ടില്‍ ഓടുന്ന അന്തര്‍സംസ്ഥാന ബസുകള്‍ തമിഴ്നാട് എംവിഡി കഴിഞ്ഞ ദിവസം മുതല്‍ തടഞ്ഞിട്ടിരുന്നു.
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…