Categories: BUSINESS

പകുതിവിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍; വിലക്കുറവിന്റെ ഉത്സവം തീര്‍ത്ത് ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍

ബെംഗളൂരു: മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവുമായി ബെംഗളൂരു ഓണ്‍ ലീവ് ക്യാപെയ്‌ന് ലുലുവില്‍ ജനുവരി 9ന് തുടക്കമാകും. ലുലു മാള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് രാജാജി നഗര്‍ , ബെംഗളൂരു വിആറിലെ ലുലു ഡെയ്‌ലി, റിയോ സ്റ്റോറുകളിലും ഫോറം ഫാല്‍ക്കണ്‍ സിറ്റിയിലെ ലുലു ഡെയ്‌ലിയിലുമാണ് ഓഫര്‍. ക്യാംപെയ്‌ന്റെ ഭാഗമായി 50 ശതമാനത്തിലേറെ വിലക്കുറവിലാണ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് ലഭിക്കും. ജനുവരി 9 മുതല്‍ 12 വരെയാണ് ഫ്‌ലാറ്റ് 50 സെയില്‍ നടക്കുന്നത്. ഈ നാല് ദിവസവും അര്‍ധരാത്രി വരെ ലുലു സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

നിരവധി ബ്രാന്‍ഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ്, ഹെഡ്‌സെറ്റ്, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം വരെ കിഴിവുണ്ട്. ലുലു ഫാഷന്‍ സ്റ്റോറില്‍ പ്രധാനപ്പെട്ട ബ്രാന്‍ഡഡ് വസ്ത്രശേഖരങ്ങള്‍ പകുതി വിലയ്ക്ക് ലഭ്യമാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയ്ക്ക് മികച്ച വിലക്കുറവുണ്ട്. ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രത്യേകം ഓക്ഷനിലൂടെ (ലേലം) ആകര്‍ഷകമായ ഉത്പന്നങ്ങള്‍ മികച്ച നിരക്കില്‍ സ്വന്തമാക്കാനും ജനുവരി 9 മുതല്‍ 12 വരെ അവസരമുണ്ട്.

ഇന്ത്യയിലെ ആദ്യ എക്‌സിക്ലൂസീവ് റിയോ ഷോറൂമായ വിആറിലെ റിയോയില്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം രസകരമായ എന്റര്‍ടെയ്ന്‍മെന്റ് ഷോകളുമായി ഒരു പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫര്‍ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും ഈ ഓഫറുകളില്‍ ഓര്‍ഡുകള്‍ ലഭ്യമാണ്.
<BR>
TAGS : LULU BENGALURU
SUMMARY : Branded products at half price; Lulu’s end-of-season sale concludes the festival of discounts

 

Savre Digital

Recent Posts

തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ്‌ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…

22 minutes ago

രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് എസ്. രാജേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…

56 minutes ago

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…

2 hours ago

മണപ്പുറം പരസ്യവിവാദം: നടൻ മോഹൻലാലിനെതിരെയുള്ള ഉപഭോക്തൃ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച്‌ നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…

3 hours ago

പ്രായമായിട്ടും വിവാഹാലോചന നടത്തിയില്ല; 36കാരന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…

3 hours ago

സംസ്ഥാനത്തെ എപിഎംസി യാർഡുകളിൽ ‌ഇ–ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…

4 hours ago