കൊച്ചി: പാതി വില തട്ടിപ്പ് കേസില്‍ പ്രതി അനന്തു കൃഷ്ണൻ്റെ ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട് സർക്കാർ കോടതിയെ അറിയിച്ചു. അനന്തുകൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സൊസൈറ്റിയിലെ 1,222 അംഗങ്ങളില്‍ നിന്നായി സ്‌കൂട്ടര്‍ നല്‍കുന്നതിന് 60,000 രൂപ വീതം 7,33,20,000 രൂപയും 127 പേരില്‍ നിന്നു തയ്യല്‍ മെഷീന്‍ ഇനത്തില്‍ 11,31,000 രൂപയും ലാപ്‌ടോപ് ഇനത്തില്‍ 30,000 രൂപ വീതം 51 പേരില്‍നിന്ന് 15,30,000 രൂപയും ഉള്‍പ്പെടെ മൊത്തം 7,59,81,00 രൂപ അനന്തുവിന്‍റെ പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ എന്ന സ്ഥാപനത്തിന്‍റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Half Price Scam; The accused’s bail application was rejected
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…