ബെംഗളൂരു: മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) പടർന്നുപിടിച്ചതോടെ സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളായ ബെളഗാവി, ബീദർ, ബെള്ളാരി, റായ്ച്ചൂർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിർത്തി ജില്ലകളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അണുബാധയുടെ സാധ്യത തടയുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് കോഴികൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
രോഗബാധിത സംസ്ഥാനങ്ങളിൽ നിന്ന് കോഴികളെ കൊണ്ടുപോകുന്ന വാഹനങ്ങളെയും നിരീക്ഷിക്കാൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഇതുവരെ പക്ഷിപ്പനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വൈറസ് വേഗത്തിൽ പടരുന്നത് തടയാൻ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള കോഴി ഇറക്കുമതി നിർത്തിവച്ചിരിക്കുകയാണെന്നും പ്രാദേശിക കോഴി ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA
SUMMARY: Karnataka strictens surveillance in border as neighbouring states report bird flu cases
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…