ബെംഗളൂരു: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിവിൽപനയ്ക്കും, കോഴിയിറച്ചി കഴിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ചിക്കബല്ലാപുര താലൂക്കിലെ വരദഹള്ളി ഗ്രാമത്തിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കോഴിയിറച്ചിയും മുട്ടയും 70 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും വേവിച്ചതിനു ശേഷമെ കഴിക്കാൻ പാടുള്ളു.
കോഴിയിറച്ചി വിഭവങ്ങൾ മുൻകരുതലുകൾ എടുക്കുകയും പാചകം ചെയ്ത ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുകയും വേണം. പാകം ചെയ്യാത്ത മാംസമോ പച്ചമുട്ടയോ കഴിക്കരുത്. പകുതി വേവിച്ച മുട്ടയും കഴിക്കരുത്. ഉയർന്ന താപനിലയിൽ വൈറസ് അധികകാലം നിലനിൽക്കില്ലെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.
കോഴി ഫാമുകൾ സന്ദർശിക്കാൻ പോകുന്ന ആളുകളും ജാഗ്രത പാലിക്കേണ്ടതുണ്ട്. കോഴി ഫാമുകളിലെ തൊഴിലാളികൾ അവരുടെ വസ്ത്രങ്ങൾ, ഷൂസ്, കൈകൾ, കാലുകൾ എന്നിവ വൃത്തിയായി കഴുകണം. കോഴിഫാമുകൾ വൃത്തിയായി സൂക്ഷിക്കണം. കോഴികൾക്കുള്ള തീറ്റയും വെള്ളവും ദിവസവും മാറ്റണം. മറ്റ് ഇനം പക്ഷികൾ കോഴികളുമായി സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.
TAGS: KARNATAKA | BIRD FLU
SUMMARY: Govt issues guidelines on spot of bird flu
ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന പുരസ്കാരത്തിന് നടന് പ്രകാശ് രാജ് അടക്കം 70 പേരെ…
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…