ബെംഗളൂരു: പകർപ്പവകാശ നിയമലംഘന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കന്നഡ നടൻ രക്ഷിത് ഷെട്ടി. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോഗിച്ചെന്നതാണ് രക്ഷിതിനെതിരായ കേസ്.
രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കെതിരെ എം.ആർ.ടി മ്യൂസിക് ആണ് പരാതി ബെംഗളൂരു പോലീസിൽ നൽകിയത്. എം.ആർ.ടി മ്യൂസിക്കിൻ്റെ പങ്കാളിയായ നവീൻ കുമാറാണ് പരാതിക്കാരൻ. ന്യായ എല്ലിദേ (1982), ഗാലി മാത്തു (1981) എന്നീ പഴയചിത്രങ്ങളിലെ പാട്ടുകൾ ബാച്ചിലർ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. തങ്ങളുടെ കമ്പനിക്കാണ് ഈ പാട്ടുകളുടെ അവകാശമെന്ന് നവീൻ കുമാർ പരാതിയിൽ പറഞ്ഞു.
നേരത്തെ 2016ലും രക്ഷിത് ഷെട്ടി സമാനമായ പ്രശ്നം നേരിട്ടിരുന്നു. കിറിക്ക് പാർട്ടി എന്ന ചിത്രത്തിൽ 1991-ൽ പുറത്തിറങ്ങിയ ശാന്തി ക്രാന്തി എന്ന ചിത്രത്തിലെ പാട്ട് ഉപയോഗിച്ചുവെന്നായിരുന്നു പരാതി.
TAGS: BENGALURU | RAKSHITH SHETTY
SUMMARY: Kannada actor Rakshit Shetty applies for anticipatory bail in copyright case
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…