കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ദൗത്യസംഘം കടുവയുടെ ജഡം കണ്ടെത്തിയത്. വൈകാതെ വനംമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തില് രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. അതേസമയം നരഭോജി കടുവയാണോ എന്നതില്‍ വ്യക്തമല്ല. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുണര്‍ന്ന ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്.
വെള്ളിയാഴ്ചയാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ കൊന്നത്. കടുവയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ദൗത്യസംഘം തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എൺപതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനയേയും എത്തിച്ചിരുന്നു.
<BR>
TAGS : WAYANAD | TIGER
SUMMARY : A man-eating tiger was found dead in Pancharakoli
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…