ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്. അതിവേഗ വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്.
സംഭവസമയത്ത് ഏകദേശം പതിനഞ്ച് തൊഴിലാളികള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നു. ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിത പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി മികച്ച ചികിത്സ ഉറപ്പാക്കാൻ മന്ത്രി അനിതക്കും ജില്ലാ ഭരണകൂടത്തിനും അദ്ദേഹം നിർദ്ദേശം നല്‍കിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : 8 workers killed in explosion at fireworks factory
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…