വിലക്കുറവില്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും പടക്കം വാങ്ങി തീവണ്ടിയില്‍ വരാമെന്ന ചിന്ത വേണ്ട. പിടിവീഴുമെന്നു മാത്രമല്ല, തടവും പിഴയും കിട്ടും. വിഷു പ്രമാണിച്ച് തീവണ്ടികളില്‍ പടക്കമെത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ആര്‍.പി.എഫ്. ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പരിശോധന തുടങ്ങിയത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിട്ടാണ് നടപടി. പാലക്കാട്, മംഗളുരു, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. എസ്.ഐ.യോ എ.എസ്.ഐ.യോ നേതൃത്വം നല്‍കുന്ന നാലംഗസംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക.
സ്‌ക്വാഡുകള്‍ മാറി മാറി 24 മണിക്കൂറും പരിശോധന നടത്തും. മഫ്തിയിലാണ് പരിശോധനക്കെത്തുക. പിടിച്ചാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. മൂന്ന് വര്‍ഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീ പിടിക്കാനും സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്.
The post പടക്കവുമായി തീവണ്ടിയില്‍ യാത്ര ചെയ്താല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ appeared first on News Bengaluru.
Powered by WPeMatico
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…