ബെംഗളൂരു: കർണാടകയിൽ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. ഏപ്രിൽ 14ന് ഇത്തരത്തിലുള്ള 33 പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഡിസിആർഇ) അധികാരങ്ങൾ വർധിപ്പിക്കാനും, എസ്‌സി/എസ്‌ടി അതിക്രമ കേസുകൾ പെട്ടെന്ന് തീർപ്പാക്കാനും വേണ്ടിയാണ് നടപടി. 2023-24ലെ സാമ്പത്തിക ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.
ബെംഗളൂരുവിൽ ഇത്തരത്തിലുള്ള രണ്ട് സ്റ്റേഷനുകൾ തുറക്കും. മറ്റു ജില്ലകളിൽ ഓരോ സ്റ്റേഷൻ വീതം ലഭിക്കും. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2012 നും 2024 നും ഇടയിൽ, കർണാടകയിൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നിരക്ക് വെറും 2.47 ശതമാനം മാത്രമായിരുന്നു. പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ, സബ് ഡിവിഷണൽ പോലീസ് ഓഫീസറിൽ നിന്ന് എസ്ടി അതിക്രമ കേസുകൾ ഏറ്റെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കും. ഇവർ നേരിട്ട് അന്വേഷണം തുടരുകയും നിയുക്ത കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സ്റ്റേഷനുകൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഫണ്ടുകളും ആവശ്യമാണ്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകണ്ടുയാണെന്ന് മന്ത്രി പറഞ്ഞു.
TAGS: KARNATAKA | POLICE
SUMMARY: State to have dedicates police stations against sc atrocities
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…