Categories: KERALATOP NEWS

പഠനം തുടരാന്‍ ജാമ്യം നല്‍കണം; മോചനദ്രവ്യം ആവശ്യപ്പെട്ട് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുപമ ജാമ്യാപേക്ഷ നല്‍കി

ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയായ പി അനുപമ ജാമ്യാപേക്ഷ നല്‍കി. കൊല്ലം അഡീഷനല്‍ സെഷൻസ് കോടതി 1ല്‍ ഇന്നലെ അഡ്വ: പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം.

വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നല്‍കണമെന്നാണ് ആവശ്യം. കേസില്‍ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആർ പത്മകുമാർ (51), ഭാര്യ എം ആർ അനിതകുമാരി (40), മകള്‍ പി അനുപമ (21) എന്നിവരാണ് പ്രതികള്‍.

2023 നവംബർ 27ന് വെെകിട്ട് നാലരയോടെയാണ് മോചനദ്രവ്യം നേടാൻ ഇവർ ആറു വയസുകാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയത്. ശേഷം തടങ്കലില്‍ പാർപ്പിച്ചു. എന്നാല്‍ പോലീസ് തെരച്ചിലിന് പിന്നാലെ കുട്ടിയെ കൊല്ലത്തെ പാർക്കില്‍ ഉപേക്ഷിച്ച്‌ മൂവരും തമിഴ്‌നാട്ടിലേക്ക് കടന്നു. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടുന്നത്.

The post പഠനം തുടരാന്‍ ജാമ്യം നല്‍കണം; മോചനദ്രവ്യം ആവശ്യപ്പെട്ട് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുപമ ജാമ്യാപേക്ഷ നല്‍കി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…

24 minutes ago

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…

35 minutes ago

കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…

56 minutes ago

ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്…

2 hours ago

സ‌‌‌ർക്കാ‌ർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നാലുപേ‌ർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…

2 hours ago

മണ്ഡല മകരവിളക്ക് മഹോത്സവം നാളെ മുതല്‍

ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…

3 hours ago