ബെംഗളൂരു: പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു. കൊപ്പാൾ യെൽബുർഗ താലൂക്കിലെ ഗനദല സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥി നിരുപാടി ഹരിജൻ ആണ് മരിച്ചത്. ഉത്തരകന്നഡയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് സ്കൂൾ അധികൃതർ വിദ്യാർഥികളെ പഠനയാത്രയ്ക്ക് കൊണ്ടുപോയിരുന്നു.
ഇതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. അധ്യാപകരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസിലും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും (ഡിഡിപിഐ) രക്ഷിതാക്കൾ പരാതി നൽകി. സംഭവത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ ഉൾപ്പെടെ ആറ് അധ്യാപകരെ സസ്പെൻഡ് ചെയ്തു.
TAGS: KARNATAKA | SUSPENDED
SUMMARY: Student falls into well and dies, 6 teachers suspended
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്സ് ക്വോട്ടയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…