Categories: KARNATAKATOP NEWS

പഠനസമ്മർദ്ദം; പിയു വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പഠനത്തിൽ സമ്മർദ്ദം കാരണം പിയു വിദ്യാർഥി ജീവനൊടുക്കി. ഗംഗമ്മ ഗുഡി ബസാർ തെരുവിൽ താമസിക്കുന്ന ശിവകുമാറിൻ്റെയും വിശാലമ്മയുടെയും മകൻ ദീപക് (17) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദീപക് വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വന്തം മുറിയിലെ ഫാനിലാണ് ദീപക് തൂങ്ങിമരിച്ചത്.

മാതാപിതാക്കൾ പുറത്തുപോയപ്പോഴായിരുന്നു സംഭവം. ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ദീപക്കിന്റെ മുറിയിൽ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പഠനത്തിൽ താല്പര്യമില്ലെന്നും വീട്ടുകാരോട് വിഷമിക്കരുതെന്നും ദീപക് കുറിപ്പിൽ എഴുതിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222

Tamil Nadu : State health department’s suicide helpline: 104

Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)

Andhra Pradesh : Life Suicide Prevention: 78930 78930

Roshni : 9166202000, 9127848584

Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)

Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

TAGS: KARNATAKA | DEATH
SUMMARY: PUC II student ends life at home in Chikkaballapur

Savre Digital

Recent Posts

സംസ്ഥാനത്തെ അതിതീവ്രമഴ; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…

4 hours ago

വോട്ടർപട്ടികയിലെ ക്രമക്കേട്: പാർട്ടികൾ ശരിയായ സമയത്ത് ഉന്നയിച്ചിരുന്നെങ്കില്‍ തിരുത്താന്‍ കഴിയുമായിരുന്നു-തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…

4 hours ago

മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാന്‍ഡിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…

4 hours ago

ആകാശത്തുവെച്ച് ഇന്ധനച്ചോര്‍ച്ച; ബെളഗാവി-മുംബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…

4 hours ago

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…

5 hours ago

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…

5 hours ago