ബെംഗളൂരു: ഫണ്ട് വകമാറ്റുന്നതിൽ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജനറൽ മാനേജർ ബി.കെ. നാഗരാജപ്പയെ സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഇതേ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഏപ്രിലിൽ നാഗരാജപ്പയെ അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ്. സി.ഐ.ഡി. നടപടി. 2023 നവംബറിൽ വ്യാജ പേരുകളിൽ സൃഷ്ടിച്ച 500-ലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തുകൊണ്ട് ഏകദേശം 97 കോടി രൂപ ദുരുപയോഗം ചെയ്തതായി സിഐഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോർപ്പറേഷന്റെ മുൻ മാനേജിംഗ് ഡയറക്ടർ ആർ. ലീലാവതി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ജോലി ചെയ്യുന്ന അവരുടെ സഹോദരി ആർ. മംഗള എന്നിവരുൾപ്പെടെ നിരവധി പേരെ സി.ഐ.ഡി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫണ്ട് ദുരുപയോഗം ചെയ്തത് വഴി സർക്കാർ ഖജനാവിന് വൻ നഷ്ടം ഉണ്ടതായി അന്വേഷണ സംഘം അറിയിച്ചു. കേസിൽ ഉൾപ്പെട്ട ജീവയെന്ന അഭിഭാഷക നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: CID Arrests Former Karnataka Bhovi Development Corporation GM
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…