Categories: TOP NEWS

പണിമുടക്കി വിൻഡോസ്; ആഗോളതലത്തിൽ സേവന തടസം

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നു. ഉപയോഗത്തിനിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, പിന്നീട് പ്രത്യക്ഷപ്പെടുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്നാണ് പ്രശ്നം. തകരാറുകളുടെ സ്ക്രീൻഷോട്ടുകൾ വിൻഡോസ് ഉപഭോക്താക്കൾ സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തിവയ്ക്കേണ്ടിവന്നു.

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. പ്രശ്നം പരിഹരിക്കാൻ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം.

TAGS: WINDOWS | ISSUES
SUMMARY: Windows facing technical issues globally

Savre Digital

Recent Posts

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

33 minutes ago

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

49 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

1 hour ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

4 hours ago