Categories: CINEMATOP NEWS

‘പണി’ സിനിമക്കെതിരായ ഹര്‍ജി പിൻവലിച്ചു

കൊച്ചി: നടൻ ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ സിനിമക്കെതിരെ നൽകിയ ഹര്‍ജി പിൻവലിച്ചു. പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നൽകിയ പൊതുതാൽപര്യ ഹര്‍ജി യാണ്​ പിൻവലിച്ചത്​. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് നല്‍കിയത് എന്നാല്‍ അതിന്​ നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി’യിൽ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും സിനിമക്ക്​ ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സെൻസർ ബോർഡിന് നിർദേശം നൽകണമെന്നും എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വാക്കാൽ വ്യക്തമാക്കിയതോടെ പിൻവലിക്കാൻ ഹര്‍ജിക്കാരന്‍റെ അഭിഭാഷകൻ അനുമതി തേടുകയായിരുന്നു. തുടർന്ന് കോടതി​ ഈ ആവശ്യം അനുവദിച്ചു.
<br>
TAGS : PANI MOVIE
SUMMARY : The petition against the movie ‘Pani’ was withdrawn

Savre Digital

Recent Posts

ആലപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച്‌ വാർഡില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട്…

55 minutes ago

എംഎം റോഡിൽ 20 ദിവസത്തേക്ക് ഗതാഗത നിരോധനം; ബദൽ മാർഗങ്ങൾ അറിയാം

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു മുതൽ 20 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. മോസ്ക്…

2 hours ago

വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് ഇന്നും യോഗം ചേരും

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ…

2 hours ago

ബെംഗളൂരുവിൽ റോഡുകളിൽ കുഴിയടയ്ക്കൽ തുടങ്ങി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി ബിബിഎംപി. മൈസൂരു റോഡ്, മാഗഡി റോഡ്, വൈറ്റ്ഫീൽഡ്…

2 hours ago

ബെംഗളൂരുവിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി. തിരഞ്ഞെടുത്ത ജംക്ഷനുകളിലെ റോഡിന്റെ നിർമാണ…

3 hours ago

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

3 hours ago