ബെംഗളൂരു: ബാബാ രാംദേവിൻ്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. ആയുർവേദ (ആയുഷ്) കമ്മീഷണർ ആണ് പരിശോധനക്ക് മേൽനോട്ടം വഹിക്കുക. തെറ്റിധാരണയുണ്ടാക്കുന്ന തരത്തിൽ പരസ്യം നൽകിയതിന് സുപ്രീം കോടതിയിൽ നിന്ന് പതഞ്ജലിക്കെതിരെ വിമർശനം ഉണ്ടായതിന് പിന്നാലെയാണ് കർണാടക സർക്കാറിൻ്റെ നടപടി.
തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകിയതിനും ചില രോഗങ്ങൾക്ക് ചികിൽസ നൽകിയതിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ പതഞ്ജലി ഉടമസ്ഥർക്കെതിരെ സുപ്രീം കോടതി നടപടി സ്വീകരിച്ചിരുന്നു. 2023 നവംബർ 21 ന് കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാരോപിച്ച് ഇരുവർക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
The post പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ് appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…