Categories: KARNATAKATOP NEWS

പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്

ബെംഗളൂരു: ബാബാ രാംദേവിൻ്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. ആയുർവേദ (ആയുഷ്) കമ്മീഷണർ ആണ് പരിശോധനക്ക് മേൽനോട്ടം വഹിക്കുക. തെറ്റിധാരണയുണ്ടാക്കുന്ന തരത്തിൽ പരസ്യം നൽകിയതിന് സുപ്രീം കോടതിയിൽ നിന്ന് പതഞ്ജലിക്കെതിരെ വിമർശനം ഉണ്ടായതിന് പിന്നാലെയാണ് കർണാടക സർക്കാറിൻ്റെ നടപടി.

തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകിയതിനും ചില രോഗങ്ങൾക്ക് ചികിൽസ നൽകിയതിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ പതഞ്ജലി ഉടമസ്ഥർക്കെതിരെ സുപ്രീം കോടതി നടപടി സ്വീകരിച്ചിരുന്നു. 2023 നവംബർ 21 ന് കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാരോപിച്ച് ഇരുവർക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

The post പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

20 minutes ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

1 hour ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

1 hour ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

1 hour ago

നന്ദിനി നെയ്ക്ക് 90 രൂപ കൂട്ടി കിലോയ്ക്ക് 700 രൂപയാക്കി

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്)  നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…

2 hours ago

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…

2 hours ago